ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും…
1. യുവജനങ്ങളെ ലക്ഷ്യമാക്കി പാരിസ്ഥിതിക പരിപാടി :
ഇറ്റലിയിലെ വെനീസ്, വെറോണ നഗരങ്ങളിലുള്ള യേഷ്വേ സലീഷ്യൻ യൂണിവേഴ്സിറ്റികളാണ് (IUSVE) പൊതുഭവനത്തിന്‍റെ പരിപാലനം എന്ന പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 22, 23 തിയതികളിലായി വിദ്യാർത്ഥികളെ ഓൺലൈനിൽ അഭിസംബോധനചെയ്യവെയാണ് ഭാവിയെക്കരുതി നവമായ തീരുമാനങ്ങളും ജീവിതശൈലിയും ഉൾക്കൊള്ളണമെന്ന് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞൻ, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. അഭിപ്രായപ്പെട്ടത്.
മെയ് 24-ന് വത്തിക്കാൻ ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായ് തുടക്കമിടുവാൻ പോകുന്ന ഏഴു വർഷക്കാലം നീണ്ടുനില്ക്കുന്ന ഭൂമിയുടെ പരിപാലനം സംബന്ധിച്ച കർമ്മപദ്ധതികളുടെ ഭാഗമായിട്ടാണ് “യേഷ്വേ” Iusve സലീഷ്യൻ യൂണിവേഴ്സിറ്റികൾക്കായി ഇറ്റലിയിൽ ഓൺലൈൻ പാരിസ്ഥിതിക സമ്മേളനം സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിനുവേണ്ടി ഫാദർ ജോഷ്ട്രോം സംഘടിപ്പിച്ചത്. സലീഷ്യൻ സഭാംഗമായ ഫാദർ ജോഷ്ട്രോം ഐസക്കിനോടൊപ്പം യുഎന്നിന്‍റെ വികസന കാര്യാലയത്തിൽനിന്നുള്ള (UNDP) മിഷേൽ കാൻഡോട്ടിയും പാരിസ്ഥിതിക സംരക്ഷണത്തിനായി യുവജനങ്ങളെ പ്രചോദിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു. ഏപ്രിൽ 23 യുഎൻ ആചരിച്ച “ലോക ഭൗമദിന”ത്തോട് അനുബന്ധിച്ചുകൂടിയായിരുന്നു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പാപ്പാ ഫ്രാൻസിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ…” എന്ന ചാക്രിക ലേഖനത്തെ അധികരിച്ചു പാരിസ്ഥിതിക സമ്മേളനം സംഘടിപ്പിച്ചത്.
Related
Related Articles
ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ
ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ വത്തിക്കാന്‍ : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ. സഭയില്‍ പ്രബലമാകേണ്ടത്
വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു
100 Presepi’ എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന 100 പുൽകൂടുകളുടെ പ്രദർശനം. വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു വത്തിക്കാൻ : ‘100 Presepi’ എന്ന പേരിൽ
സഭാവാർത്തകൾ – 06.08.23
സഭാവാർത്തകൾ – 06.08.23 വത്തിക്കാൻവാർത്തകൾ ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ്