മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.

ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്.  എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നതും ഒരുമിച്ച്. തുഴച്ചിൽകാരുടെ കൈകരുത്തിൽ വള്ളങ്ങൾ പാഞ്ഞപ്പോൾ കരയിൽ ആവേശം അലതല്ലി.

 


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<