ഫോർ വീലർ മഡ് റേസ്.
കോതമംഗലം: ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലിന്റേയും ഭൂതത്താൻകെട്ട് ഡിഎംസിയുടെയും ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് തടാകത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ ഫോർ വീലർ മഡ് റേസ് കാണാൻ നാടിൻറെ പലഭാഗത്ത് നിന്നും ആയിരങ്ങൾ എത്തി. അണക്കെട്ടു തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം വറ്റിയ തടാകത്തിലെ പ്രകൃതി ദത്തമായ ട്രാക്കിൽ അരങ്ങേറിയ മത്സരത്തിൽ അൻപതോളം വാഹനങ്ങൾ പങ്കെടുത്തു.