ഉയർന്ന പിഴ ഉടനില്ല
നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഭേദഗതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.