ഓണാഘോഷവും പ്രളയബാധിതർക്ക് .
കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ് സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്. ജനറൽ ആശുപത്രിയിലെ സാന്ത്വന ചികിത്സാ രോഗികളുടെയും മുളവുകാട് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും ഒപ്പമാണ് അവർ ഓണം ആഘോഷിച്ചത്. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിഭവങ്ങളെല്ലാം തയ്യാറാക്കിയത്.