മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു.

 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻ്റണി വാലുങ്കലിൻ്റെ മെത്രാഭിഷേക പരിപാടികളുടെ സംഘാടക സമിതി യോഗം വരാപ്പുഴ അതിമെത്രാസന മന്ദിരത്തിൽ വച്ച് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്നു.ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക റെക്ടറും ആലുവ കാർമൽഗിരി സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ പ്രൊഫസറുമാണ് 55 കാരനായ നിയുക്ത മെത്രാൻ . മോൺ.ഡോ ആൻറണി വാലുങ്കലിന്‍റെ മെത്രാഭിഷേകം 2024 ജൂൺ 30ന് (ഞായർ )വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ വച്ച് വൈകിട്ട് 4 ന് നടത്തും.

മെത്രാഭിഷേക സംഘാടകസമിതി ചെയർമാൻമാരായി വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ .മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറൽ കൺവീനറായി ഫാ.മാർട്ടിൻ തൈപ്പറമ്പിനെയും ജോയിൻറ് ജനറൽ കൺവീനറായി അഡ്വക്കേറ്റ് ഷെറി ജെ. തോമസിനെയും ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ നിയോഗിച്ചു.
തുടർന്ന് വൈസ് ചെയർ പേഴ്സൺസായി ഒസിഡി സഭ പ്രൊവിൻഷ്യൽ ഡോ.അഗസ്റ്റിൻ മുള്ളൂർ, സിറ്റിസി സഭ മദർ ജനറൽ സിസ്റ്റർ ഷാഹില, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അഡ്വക്കേറ്റ് എൽസി ജോർജ് (വൈസ് ചെയർപേഴ്സൺ എറണാകുളം ബ്ലോക്ക് പഞ്ചായത്ത് ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ഫാ.ജോബ് വാഴക്കൂട്ടത്തിൽ (ലിറ്റർജി ) ഫാ.ഫ്രാൻസിസ് സേവിയർ (റിസപ്ഷൻ ) ഫാ.പോൾസൺ സിമന്തി (മൊബിലൈസേഷൻ) ഫാ. ലിജോ ഓടത്തക്കൽ (പബ്ലിസിറ്റി ) ഫാ. ജോസ്ലിൻ (മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ) ഫാ. ജെറോം ചമ്മണിക്കോടത്ത് (പന്തൽ )ഫാ. നിബിൻ കുര്യാക്കോസ് (ഡെക്കറേഷൻ)ഫാ. വിൻസൻ്റ് നടൂവില പറമ്പിൽ (ലൈറ്റ് ആൻഡ് സൗണ്ട് ) ഫാ. ടി ജൊ തോമസ് (ലിറ്റർജിക്കൽ മ്യൂസിക് )ഫാ. ജിജു തിയാടി (വളണ്ടിയേഴ്സ് ) ഫാ. ജോർജ് സെക്യുവര (മെഡിക്കൽ ) ഫാ. ജോയ്സ് കാരൽ (റി ഫ്രഷ്മെൻ്റ്) ഫാ.സോജൻ മാളിയേക്കൽ (ഫിനാൻസ്) എന്നിവരെയും തിരഞ്ഞെടുത്തു. മെത്രാഭിഷേക പരിപാടികളുടെ വിജയത്തിനായി 501 അംഗങ്ങളുള്ള കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്

Fr Yesudas Pazhampilly
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

|Archdiocese of Verapoly|


Related Articles

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക   കൊച്ചി : ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവർക്കും സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും 2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<