മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.
മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.
കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും 13 ഓളം യൂണിറ്റുകൾ അണിനിരന്ന അവസാന ഘട്ട മത്സരത്തിൽ നിന്നുമാണ് കെ.സി.വൈ.എം പൊറ്റക്കുഴി ടീം വിജയികളായത്. വിജയികൾക്ക് 25000 രൂപ ക്യാഷ് പ്രൈസും ഫാ. ചെറിയാൻ നേരെവീട്ടിൽ മെമ്മോറിയൽ മൊമെന്റോയും കെ.സി.വൈ.എം സ്റ്റേറ്റ് ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര കൈമാറി.