യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ
യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ
1. മതസൗഹാർദ്ദ പാതയിലെ പുതിയ അദ്ധ്യായം
കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അദ്ധ്യായമായിരുന്നു സന്ദർശനമെന്ന് ഏപ്രിൽ 13-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. മഴയുള്ളൊരു വസന്തകാല ദിനത്തിന്‍റെ സായാഹ്നത്തിൽ വിശുദ്ധനായ ജോൺ പോൾ 2-ാമൻ പാപ്പാ റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തു.
“ഹൃദയങ്ങൾ സാഹോദര്യത്തിൽ തുറക്കുന്നു…” എന്നു പ്രസ്താവിച്ചുകൊണ്ട് റോമിലെ യഹൂദ സമൂഹത്തിന്‍റെ പ്രധാനാചാര്യൻ, റാബി ഏലിയോ പാപ്പാ വോയ്ത്തീവയെ ആലിംഗനംചെയ്ത്, സിനഗോഗിന്‍റെ കവാടത്തിൽ സ്വീകരിച്ചശേഷം പ്രാർത്ഥനാലയത്തിലേയ്ക്ക് ആനയിച്ചു. മഹാദേവാലയത്തിൽ തിങ്ങിനിന്ന ആയിരത്തിൽപ്പരം യഹൂദ സഹോദരങ്ങൾ ഏഴുന്നേറ്റുനിന്ന് പാപ്പായെ ആദരപൂർവ്വം വരവേറ്റു.
Related
Related Articles
“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍
“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാൻ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘‘ഫേസ് ഓഫ് ദി
ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു
ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു വത്തിക്കാന്‍ : കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍
യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി
ഫാദര്‍ വില്യം നെല്ലിക്കല്‍