ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു
ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു
കൊച്ചി : ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നു അഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ്
ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. സീറോ മലബാർ സഭയുടെ വിവിധ അൽമായ നേതൃ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന
ജോസ് വിതയത്തിലിൻറെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ് എന്ന്
അദ്ദേഹം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.