യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണനിർ

മ്മാണം നിറുത്തുക:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിറുത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നു കുറിച്ച പാപ്പാ, യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോടും അത് നിറുത്തുവാൻ, യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.


Related Articles

“നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം

നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം വത്തിക്കാൻ : ഉത്ഥാന മഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ (Urbi et Orbi) “ഊർബി എത് ഓർബി,” നഗരത്തിനും

ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം

ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും… 1. യുവജനങ്ങളെ ലക്ഷ്യമാക്കി

ഓസോണ്‍ പാളി സംരക്ഷണ സഖ്യത്തിന് പാപ്പായുടെ സന്ദേശം

  വത്തിക്കാൻ : ഭൂമിയുടെ മുകളിലെ ഓസോണ്‍ സംരക്ഷണ വലയം സംബന്ധിച്ച മോണ്‍ട്രിയാല്‍ ഉടമ്പടി രാഷ്ട്രങ്ങളുടെ 31-Ɔο സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം. 1. ഭൂമിയുടെ ഓക്സിജന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<