യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ
യുദ്ധോപകരണനിർ
മ്മാണം നിറുത്തുക:
ഫ്രാൻസിസ് പാപ്പാ
യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
കത്തോലിക്കാസഭ സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിറുത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നു കുറിച്ച പാപ്പാ, യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോടും അത് നിറുത്തുവാൻ, യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.