പാപ്പാ: ശവകുടീരങ്ങൾ സമാധാനത്തിന്റെ സന്ദേശം നൽകുന്നു

പാപ്പാ:

ശവകുടീരങ്ങൾ

സമാധാനത്തിന്റെ

സന്ദേശം നൽകുന്നു

 

വത്തിക്കാ൯  : മരിച്ച വിശ്വാസികളുടെ ഓർമ്മ ദിവസമായ നവംബർ രണ്ടാം തിയതി റോമിൽ ഫ്രഞ്ച് യോദ്ധാക്കൾക്കായുള്ള സെമിത്തേരിയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് പാപ്പാ നൽകിയ പചന സന്ദേശം.

വടക്കൻ നാട്ടിലുള്ള ഒരു സെമിത്തേരിയിൽ എഴുതിവച്ചിട്ടുള്ള “കടന്നുപോകുന്ന നിങ്ങൾ, നിങ്ങളുടെ ചുവടുകളെ കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ ചുവടുകളുടെ അവസാന ഘട്ടത്തെക്കുറിച്ചും ചിന്തിക്കുക” എന്ന് വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചന പ്രഘോഷണം ആരംഭിച്ചത്.

ശവകുടീരങ്ങളെ നോക്കുക :

ജീവിതം ഒരു യാത്രയാണെന്നും ആ സഞ്ചാരത്തിന്റെ വഴിയിൽ നമ്മൾ നിരവധി ചരിത്ര വസ്തുതകളുടെ മുമ്പിലും, നിരവധി വിഷമകരമായ സാഹചര്യങ്ങൾക്ക് മുമ്പിലും, ശ്മശാനങ്ങളുടെ മുന്നിലൂടെയും കടന്നുപോകുന്നു. ഈ സെമിത്തേരിയുടെ ഉപദേശം ഇതാണ്: “കടന്നുപോകുന്ന നിങ്ങൾ, ഒന്ന് നിൽക്കുക, നിങ്ങളുടെ ചുവടുകളുടെ അവസാനഘട്ടത്തെ കുറിച്ച് ചിന്തിക്കുക”. നമുക്കെല്ലാവർക്കും ഒരു അവസാനഘട്ടം ഉണ്ടാകും. അതിനെക്കുറിച്ച് ചിന്തിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  ആ യാഥാർഥ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരു ദുരന്തമല്ലെന്നും കാരണം അത് സഞ്ചരിച്ചുകൊണ്ടുതന്നെ കടന്നുപോകേണ്ടതാണെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. ഇന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ ഹൃദയത്തിൽ വന്ന ആദ്യചിന്ത അതായിരുന്നെന്നും പാപ്പാ പറഞ്ഞു.

 

“കടന്നുപോകുന്ന നിങ്ങൾ, നിങ്ങളുടെ ചുവടുകളെയും അവസാന ഘട്ടത്തെയും കുറിച്ചും അത് സമാധാനത്തിലായിരിക്കണമെന്നും ചിന്തിക്കുക. ഈ ശവകുടീരങ്ങൾ അലറി വിളിക്കുന്നത് “സമാധാനം!”. എന്നാണ്.  ഈ രണ്ടു ചിന്തകളും വിതയ്ക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ. പാപ്പാ ഉപസംഹരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *