ലഹരിക്കെതിരെ സൈക്ലത്തോണുമായി സെൻറ്. ഫിലോമിനാസ് കൂനമ്മാവ് .

ലഹരിക്കെതിരെ

സൈക്ലത്തോണുമായി                   

സെൻറ്.ഫിലോമിനാസ്

കൂനമ്മാവ് .

കൊച്ചി : കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിന്റെ SPC യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി ‘സൈക്ലത്തോൺ’ നടത്തി. സ്കൂളിലെ 200 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും രാവിലെ 10 ന് ആരംഭിച്ച റാലി കൊങ്ങോർപ്പിള്ളി, ഒളനാട് , മുട്ടിനകം , ചെട്ടിഭാഗം , ചിറയ്ക്കകം ഗവ.യു പി സ്കൂൾ എന്നിവ സന്ദർശിച്ച ശേഷം സെന്റ് ഫിലോമിനാസ് എൽ പി സ്കൂളിൽ അവസാനിച്ചു. ഇതൊടൊപ്പം ഈ ഭാഗത്തുള്ള കടകളിലും , വീടുകളിലും, പൊതുജനങ്ങൾക്കും ബോധവത്ക്കരണ സന്ദേശങ്ങൾ കൈമാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വരാപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ശ്രീ സജീവ് കുമാർ ജെ എസ് ഫ്ലാഗ് ഓഫ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്ലോറിയ ഡോറിസ് , വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളി , PTA പ്രസിഡന്റ് ശ്രീ ഡിജി, SPC PTA പ്രസിഡന്റ് ശ്രീ ഡാൽവി, അധ്യാപകരായ ശ്രീ സെൻ, ശ്രീ സിബിൽ,ശ്രീ ഫ്രാൻസീസ് ഫെർണാണ്ടസ്, ശ്രീ സ്വരൻ, ശ്രീ ജോളി , ശ്രീമതി സിജി ജോർജ്, ശ്രീമതി സ്മീറ്റ, ശ്രീമതി ജാക്വലിൻ ,ശ്രീമതി പ്രീത, ശ്രീമതി സെലിൻ ഷേർളി, ശ്രീമതി ഷീനി, ശ്രീമതി സിനി, ഡ്രിൽ ഇൻസ്ട്രക്റ്ററുമാരായ ശ്രീ മുരുകേശ്, ശ്രീമതി ഷാനി എന്നിവർ നേതൃത്വം നൽകി.


Related Articles

വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

 വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30) കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ

ഒന്നാം ഫെറോന മതബോധന  മേഖലാ ദിനം – IGNITE-2022. -m

ഒന്നാം ഫെറോന മതബോധന   മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..

നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 കൊച്ചി : നാലാം ഫൊറോന മതബോധന ദിനാഘോഷം ഹെനോസിസ് -22 തൈക്കൂടം സെൻ്റ് റാഫേൽ ചർച്ച് ഹാളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<