വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു
വല്ലാർപാടം സെൻ്റ് മേരിസ് ഹയർ
സെക്കണ്ടറി സ്ക്കൂൾ
ശതോത്തര രജതജൂബിലി
ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.
വല്ലാർപാടം : ത്യാഗോജ്വലമായ പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച വിദ്യാലയമാണ് വല്ലാർപാടം സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി. രാജു പ്രസ്താവിച്ചു. വിദ്യാലയ വാർഷിക ദിനത്തിൻ്റേയും ശതോത്തര രജതജൂബിലി ആഘോഷങ്ങളുടേയും ഉത്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൻ്റേയും സാമൂഹ്യ പരിഷ്ക്കരണത്തിൻ്റേയും നിർണ്ണായക നീക്കങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച വിദ്യാഭ്യാസം നല്കുവാൻ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ഒരു വർഷം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു്
നൂറ്റി ഇരുപത്തിയഞ്ച് ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
സ്ക്കൂൾ മാനേജർ റവ.ഡോ.ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ. ജൂബിലി ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടു് റോസ് മാർട്ടിൻ, ഇടപ്പിള്ളി ബ്ലോക്ക് മെമ്പർ എം.ആർ.മധു, വാർഡ് മെമ്പർ പി.ആർ.ജോൺ, ഡി പി വേൾഡ് സീനിയർ മാനേജർ മഹേഷ് കുമാർ, പ്രിൻസിപ്പാൾ ബിൽഫി സെബാസ്റ്റിൻ, ഹെഡ്മാസ്റ്റർ ജോജോ കെ.സി, പി ടി എ പ്രസിഡണ്ട് ജോസഫ് ബിജൂ, ബിന്ദു ജോസഫ്, മരിയ ജോസഫ്, വിരോണി ഷീന പി.പി, എന്നിവർ പ്രസംഗിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന മരിയ ജോസഫ് ടീച്ചർക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ് നല്കി.
കൊച്ചി