ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി
ലിറ്റിൽസാന്റാ-
മത്സരത്തിൽവിജയികളായവർക്കു
സമ്മാനങ്ങൾ നൽകി
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച “ലിറ്റിൽ സാന്റാ” – എന്ന പ്രോഗ്രാമിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
ഇന്നലെ കേരളവാണി സ്റ്റുഡിയോയിൽ വച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കേരളവാണി ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.
കേരളവാണി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലിൻ, അസിസ്റ്റൻറ് ഡയറക്ടർ ഫാ . നിബിൻ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.. ഒന്നാം സമ്മാനം 5000 രൂപയും മൊമെന്റൊയും തേവക്കൽ ഇടവക മറിയം എലിസബത്തും,. പ്രോത്സാഹന സമ്മാനമായ 1000 രൂപയും മൊമെന്റൊയും പടമുകൾ സെന്റ്.നിക്കോളാസ് ഇടവകയിലെ ആരോൺ. പി അരുൺ, തൈക്കൂടം സെന്റ്. റാഫെൽ ഇടവക ആൾഡ്രിച് ഗോഡ്വിൻ. കെ.
വൈപ്പിൻ ക്രൂസ് മിലാഗ്രിസ് ഇടവക അമയാ ലൈജു എന്നിവർ കരസ്ഥമാക്കി.