വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ

സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

കൊച്ചി :  കളമശ്ശേരി, വിശുദ്ധ പത്താം പീയൂസ് ചർച്ച് പാരിഷ് ഹാളിൽ വരാപ്പുഴ അതിരൂപത അഞ്ചാം ഫെറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റേഴ്സിനായുള്ള പരിശീലന ക്ലാസ് നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഫെറോന പ്രസിഡന്റ് ശ്രീ ജോണി കൊറിയ സ്വാഗതമേകി., തുടർന്ന് അഞ്ചാം ഫെറോനാ ഡയറക്ടർ ഫാ. ജയ്സൺ നെടുംപറമ്പിൽ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശുശ്രൂഷ ദൗത്യവും ലക്ഷ്യങ്ങളും എന്നതിന് ആസ്പദമാക്കി അഞ്ചാം ഫെറോന അതിരൂപത ബിസിസി കോഡിനേറ്റർ ശ്രീ. ജെയിംസ് കരേത്ത് ക്ലാസ് നയിച്ചു. സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ശ്രീമതി. ട്രീസാ മോളി സംസാരിച്ചു. അതിനുശേഷം വിവിധ ഇടവകകളിൽ നിന്നും എത്തിയവരെ പങ്കെടുപ്പിച്ച് ഗ്രൂപ്പ് ഡിസ്കഷൻ നടത്തി.
അഞ്ചാം ഫെറോന വൈസ് പ്രസിഡന്റ് ശ്രീ. ബാബു കൊച്ചു വീട്ടിൽ, സെക്രട്ടറി ലീലാമ്മ പീയൂസ്, അസിസ്റ്റന്റ് സെക്രട്ടറി അനീറ്റ, ബിനോയ് മുപ്പത്തിടം തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. അഞ്ചാം ഫെറോനാ അതിരൂപത BCC കോഡിനേറ്റർ ശ്രീ. ബൈജു ആന്റണി കൃതജ്ഞത അർപ്പിച്ചു.


Related Articles

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു. കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു

സഭാ വാർത്തകൾ -19.02.23

സഭാ വാർത്തകൾ -19.02.23   വത്തിക്കാൻ വാർത്തകൾ   തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി :    ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത   കൊച്ചി: മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<