കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു

 കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു

 

 

 

 

 

കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ

യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു. എറണാകുളം ഇ എസ് എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് സി ജെ പോൾ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിപാടികളുടെ വിശകലനവും ഭാവികർമപരിപാടികളുടെ വിശദമായ ചർച്ചകളും യോഗത്തിൽ നടത്തി.
ഡിസംബർ 9ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടത്തുന്ന പൈതൃക വസ്ത്രധാരണ സംഗമവും ക്രിസ്മസ് ആഘോഷവും, 2024 ഏപ്രിൽ മാസത്തിൽ നടത്തുന്ന കെഎൽസിഎ കുടുംബ സംഗമം ലത്തീൻ കത്തോലിക്കാ സമുദായ ദിനം എന്നീ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അതിരൂപതാ വൈസ് പ്രസിഡന്റ് മേരി ജോർജ് യോഗത്തിന് നന്ദി പറഞ്ഞു. 131അംഗങ്ങൾ പങ്കെടുത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, അതിരൂപത ഭാരവാഹികളായ
റോയ് ഡി ക്കുഞ്ഞ, ബാബു ആൻറണി, എം എൻ ജോസഫ് , സിബി ജോയ് വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത് , ഫില്ലി കാനപ്പിള്ളി, ഡോ. സൈമൺ കൂമ്പേൽ , ആൽബിൻ ടി എ ,മോളി ചാർലി,അഡ്വ. കെ എസ് ജിജോ, നിക്സൺ വേണ്ടാ ട്ട്, ജെ.ജെ കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

admin

Leave a Reply

Your email address will not be published. Required fields are marked *