എളംകുളം ഫാത്തിമ മാതാ പള്ളിയിൽ സെപ്റ്റംബർ 24 ന് സമ്പൂർണ്ണ ദിവ്യ കാരുണ്യ ദിനം ആചരിക്കുന്നു

എളംകുളം ഫാത്തിമ മാതാ പള്ളിയിൽ സെപ്റ്റംബർ 24 ന് സമ്പൂർണ്ണ

ദിവ്യ കാരുണ്യ ദിനം ആചരിക്കുന്നു.

കൊച്ചി : ആത്മവിശുദ്ധീകരണത്തിന്റെയും ഇടവക കുടുംബ നവീകരണത്തിന്റെയും മാർഗ്ഗം പരിശുദ്ധ ദിവ്യ കാരുണ്യത്തിലൂടെ എന്ന ആശയത്തിനു ഊന്നൽ നൽകികൊണ്ട്
കുടുംബവിശുദ്ധീകരണ വർഷാ ചരണവുമായി മായി ബന്ധപ്പെടുത്തി ആദ്യകുർബാന സ്വീകരണം കഴിഞ്ഞ എല്ലാവരും ഒരുമിച്ച് ഒരു ദിവസം സെപ്റ്റംബർ 24 -ആം തീയതി പരിശുദ്ധ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു..

ഏതെങ്കിലും കാരണവശാൽ പഠനത്തിനോ ജോലി സംബന്ധമായോ വീട്ടിൽ നിന്നും മാറി നിൽക്കുന്നവർ ഉണ്ടെങ്കിൽ അവർ അതെ ദിവസം തന്നെ ദിവ്യ കാരുണ്യം സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പ്രോത്സാഹനവും അവരവരുടെ കുടുംബങ്ങൾ വഴി നൽകിയിട്ടുണ്ട്..

രോഗികളായി വീട്ടിൽ കിടക്കുന്നവർക്കും അന്നേ ദിവസം 9 മണിക്കുള്ള കുർബാനയ്ക്ക് ശേഷം എല്ലാ വീടുകളിലും കൊണ്ടുപോയി ദിവ്യകാരുണ്യം നൽകുന്നതാണ്..
സക്കേവൂസിന്റെ ഭവനത്തിൽ ഈശോ വന്നപ്പോഴാണ് ആ കുടുംബം രക്ഷ പ്രാപിച്ചത്… ഓരോരുത്തരും ആകുന്ന ഭവനത്തിലേക്ക് ഈശോ ദിവ്യകാരണത്തിലൂടെ വരുമ്പോഴാണ് അവനവൻ രക്ഷപെടുന്നത്. അങ്ങിനെ കുടുംബത്തിലെ വിവിധ അംഗങ്ങൾ രക്ഷ ദർശിച്ചു കഴിയുമ്പോൾ കുടുംബം രക്ഷാ അനുഭവത്തിലേക്കും നവീകരണ അനുഭവത്തിലേക്കും കടന്നു വരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *