അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

 അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം

ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

 

കൊച്ചി : ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഡയമൻഡ് ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഎ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷത വഹിച്ചു.
വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ,ബെല്ലാരി ബിഷപ്പ് ഡോ.ഹെൻട്രി ഡിസൂസ,,പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്,സെക്രട്ടറി ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പ്രസംഗിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *