വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു.

 

 

 

 

 

വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന

ദിനം ആചരിച്ചു.

കൊച്ചി :  വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം 2023 ജൂലൈ 30 ന് വടുതല ഡോണ്‍ ബോസ്‌കോ യൂത്ത് സെന്ററില്‍ വെച്ച് ആചരിച്ചു. വടുതല സൈക്കോളജി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ. ജോര്‍ജ് സി.എല്‍.സി. യുടെ ഔദ്യോഗിക പതാക ഉയര്‍ത്തി യുവജന ദിനാഘോഷം ആരംഭിച്ചു. തുടര്‍ന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ഘോഷയാത്ര നടത്തി. വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് തോബിയാസ് കോര്‍ണലി പ്രതിഷ്ഠ പ്രാര്‍ത്ഥന ചൊല്ലി കൊടുത്തു. തുടര്‍ന്ന് വരാപ്പുഴ അതിരൂപത സി.എല്‍.സി. പ്രസിഡന്റ് തോബിയാസ് കോര്‍ണലിയുടെ അധ്യക്ഷതയില്‍, വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് നടുവിലപറമ്പില്‍ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അതിരൂപത യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ജിജു തിയ്യാടി, വടുതല സൈക്കോളജി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ. ജോര്‍ജ്,ഡോണ്‍ ബോസ്‌കോ സി. എല്‍. സി യുടെ ഡയറക്ടര്‍ ഫാ. മാനുവല്‍ ഗില്ടന്‍, മുന്‍ സംസ്ഥാന സി. ല്‍. സി. പ്രസിഡന്റ് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍, രണ്ടാം ഫെറോന യൂത്ത് കോഡിനേറ്റര്‍ അഗസ്റ്റിന്‍ ജോര്‍ജ് ഡെനില്‍, ഡോണ്‍ബോസ്‌കോ സി എല്‍ സി യൂണിറ്റ് ആനിമേറ്റര്‍ ബിര്‍ള ടീച്ചര്‍,സി എല്‍ സി രൂപത വൈസ് പ്രസിഡന്റ് ആന്‍സ് നിഖിന്‍ ഡെന്നിസ്, ജോയിന്റ് സെക്രട്ടറി ഡോണ ഏണസ്റ്റിന്‍, ട്രെഷറര്‍ അലന്‍ ടെറ്റസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സി എല്‍ സി രൂപത സെക്രട്ടറി അലന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതിനുശേഷം വിവിധ സി എല്‍ സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഉണ്ടായിരുന്നു. മണിപ്പൂരില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ കൂടി ഇഗ്‌നേഷ്യന്‍ യുവജന ദിനാഘോഷങ്ങള്‍ സമാപിച്ചു .


Related Articles

മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം

ബൈബിൾ അധിഷ്ഠിത വിശ്വാസപരിശീലനം ലക്ഷ്യംവെച്ച് എല്ലാ മത ബോധനവിദ്യാർഥികൾക്കും ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം.   കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ആഘാതപഠനം പലയിടത്തും ജനങ്ങളിൽ ആശങ്ക

മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക

  കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<