“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

 “വരാപ്പുഴ എന്റെ അതിരൂപത” എന്ന  വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിൻറെ  പ്രകാശനകർമ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.
ഇളങ്കുന്നപ്പുഴ  സെൻറ്. സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി ഫാ. കുര്യൻ മാരാപറമ്പിൽ  ആദ്യകോപ്പി ഏറ്റുവാങ്ങി.

ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിൻറെ  രചയിതാവ് പ്രശസ്ത ചരിത്രാന്വാഷകനും വരാപ്പുഴ അതിരൂപതയിലെ കൊങ്ങോർപ്പിള്ളി സെൻറ്. ആൻറണീസ് പള്ളി ഇടവക അംഗവുമായ  ശ്രീ. ജോസഫ് മാനിഷാദ് മട്ടക്കൽ ആണ്.

വരാപ്പുഴ അതിരൂപതാ വികാരി ജനറൽമാരായ  അഭിവന്ദ്യ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ  മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ ,ഫാ. സോജൻ മാളിയേക്കൽ, ശ്രീ. ആൻറണി പുത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.

പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും  സ്വന്തം ചരിത്രം മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന്  ആർച്ച്ബിഷപ്പ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തെ  ആധികാരികമായ തെളിവുകളുടെ പശ്ചാത്തലത്തിൽ അനാവരണം ചെയ്യുന്ന ഗ്രന്ഥകാരൻ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന്  ആർച്ച്ബിഷപ് പറഞ്ഞു.

ഈ പുസ്തകം ആവശ്യമുള്ളവർ 9037525836 എന്ന നമ്പറിൽ  ബന്ധപ്പെടുക .


Related Articles

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

ആദിമസഭയിലെ ഭൂഗർഭ കല്ലറ- പുനരുത്ഥാന പ്രത്യാശയുടെ സജീവസാക്ഷ്യങ്ങൾ

ഭൂഗർഭ കല്ലറകൾ അഥവാ ശ്മശാനഗുഹകൾ ആരംഭ ദശയിൽ പ്രാചീന ക്രൈസ്തവ-അക്രൈസ്തവ സെമിത്തേരികളായിരുന്നു . അവിടെ ക്രൈസ്തവ -അക്രൈസ്തവ മൃതദേഹങ്ങൾ സമാന്തരമായി അടക്കം ചെയ്തിരുന്നു . രണ്ടാം നൂറ്റാണ്ടുമുതൽഅഞ്ചാം

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos )

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<