കുക്കിംഗ് – കേക്ക് ബേക്കിംഗ് : രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു.
പരിശീലനപരിപാടി ESSS ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു. ESSS അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് അധ്യക്ഷപദം അലങ്കരിച്ചു. റിറ്റ്സൻ ദേവസ്സി, സീമ റോയ്, ഷെഫ് ജോഷി വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി.
5 ദിവസം നീണ്ടുനിൽക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിപാടിയിൽ ഒരു ബാച്ചിൽ ഇരുപത് വ്യക്തികൾക്കാണ് പരിശീലനം ലഭിക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ തയ്യൽ – എംബ്രോയിഡറി, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ ആരംഭിക്കുന്നു.
വിശദ വിവരങ്ങൾക്കായി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വരാപ്പുഴ അതിരൂപത ചെറുകിട സംരംഭകത്വ വികസന പരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടുക.
Mob ..8089559764 (ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് )/9809857560 (റ്റിറ്റ്സൺ ദേവസ്സി)