വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ
വിദ്യാലയങ്ങൾ മികവിന്റെ
കേന്ദ്രങ്ങളാക്കണം :
ഫാ. എബിജിൻ അറക്കൽ
കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാക്കണം. ഓരോ ക്ലാസ്സ് മുറിയിലെ അധ്യാപകരുടെ മേശകൾ ഓരോ ബലിപീഠങ്ങളാകണം. സ്വയം സമർപ്പണത്തിന്റെ ബലിപീഠങ്ങൾ. ഒരു മൈൽ ദൂരം കൂടുതൽ യാത്ര ചെയ്യാൻ അധ്യാപകർ തയ്യാറാകണം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ കേരള കാത്തോലിക് ടീച്ചേർസ് ഗിൽഡ് മഹാസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. മൈക്കിൾ ഡിക്രൂസ്, ജീൻ സെബാസ്റ്റ്യൻ, ആന്റണി സി. ജെ., ഡോ. വിധു പി. നായർ, മഹേഷ്കുമാർ എം., ജോസ് റാൽഫ്, ആന്റണി വി. എക്സ്. എന്നിവർ സംസാരിച്ചു.
Related Articles
വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ ( സെപ്റ്റംബർ 12 )
വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ ( സെപ്റ്റംബർ 12 ) വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ –
വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു.
വരാപ്പുഴ അതിരൂപത ഫോർമിസ് മീറ്റ് -2023 ആചരിച്ചു. കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയിൽ പ്രവർത്തിക്കുന്ന 15 സന്യാസഭവനങ്ങളിൽ
18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്
18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന് കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ഞായറാഴ്ച്ച