ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ
ലോകത്ത്
പട്ടിണിയനുഭവിക്കുന്നവരുടെ
എണ്ണം വർദ്ധിക്കുന്നു:
ഐക്യരാഷ്ട്രസഭ
വത്തിക്കാന്‍ : ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് ജൂലൈ ആറാം തീയതി ഐക്യരാഷ്ട്രസഭയിലെ വിവിധ ഏജൻസികൾ പുറത്തുവിട്ട സംയുക്തപത്രക്കുറിപ്പിൽ വ്യക്തമാക്കി.
2020-ലെ കണക്കുകൾവച്ചു നോക്കുമ്പോൾ പട്ടിണിയനുഭവിക്കുന്ന ഏതാണ്ട് നാലരക്കോടി ആളുകളുടെ വർദ്ധനവാണ് 2021-ൽ ഉണ്ടായതായി പുതിയ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ആരംഭിച്ചതിനുശേഷം ലോകത്ത് ഏതാണ്ട് 15 കോടിയാളുകളാണ്, മുൻ വർഷങ്ങളേക്കാൾ കൂടുതലായി പട്ടിണിയുടെ രൂക്ഷഫലങ്ങളനുഭവിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), കൃഷികാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ഫണ്ട് (IFAD), ശിശുക്ഷേമനിധി (UNICEF), ലോക ഭക്ഷ്യപദ്ധതി (WFP), ലോകാരോഗ്യ സംഘടന (WHO) എന്നിവർ സംയുക്തമായാണ് ഈ റിപ്പോർട്ട് സംബന്ധിച്ച് പുതിയ പത്രക്കുറിപ്പ് പുറത്തുവിട്ടത്.