ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക: ഫ്രാൻസിസ് പാപ്പാ
ദൈവം വിതയ്ക്കുന്ന
വചനത്തിന്റെ
വിത്തിനെ ഹൃദയത്തിൽ
വളർത്തുക:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ : ഓരോ ദിവസവും ദൈവം നമ്മുടെ ഉള്ളിൽ വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ, ജീവിക്കുന്ന ദൈവവചനമാക്കി മാറ്റുന്നത് നമ്മുടെ ഉത്തരവാദിത്വമെന്ന് ഫ്രാൻസിസ് പാപ്പാ.
“എല്ലാ ദിവസവും ദൈവം നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മുടെ ജീവിതമാകുന്ന മണ്ണിൽ വിത്തെറിയുകയും ചെയ്യുന്നു. ആ മുളയെ വളർത്തി അതിനെ ദൈവത്തിന്റെ ജീവിക്കുന്ന വചനമാക്കി മാറ്റുന്നത്, നമ്മുടെ പ്രാർത്ഥനയേയും, തുറന്ന ഹൃദയത്തോടെ തിരുവചനത്തെ സമീപിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്” എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു .