സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം…..
സി.എൽ. സി യുവജന ദിനം
അജ്നയോടൊപ്പം…..
കൊച്ചി : കേരള കത്തോലിക്ക സഭ യുവജന ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപതാ സി. എൽ. സി കുടുംബം 11.07.22 തിങ്കളാഴ്ച അജ്നയുടെ കുഴിമാടത്തിങ്കൽ പ്രാർത്ഥിക്കുവാൻ ഒത്തു കൂടി. യുവത്വത്തിന്റെ സുന്ദരനാളുകളുടെ ദിനങ്ങളിൽ നിൽക്കുമ്പോളും തന്റെ രോഗത്തെ അതിജീവിച്ചു സഹപാഠികളെയും സുഹൃത്തുക്കളെയും ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ മുൻനിരയിൽ നിന്ന അജ്നയെ ബാല്യകാല സഹപാഠി കൂടിയായ വരാപ്പുഴ അതിരൂപതാ സി. എൽ. സി പ്രസിഡന്റ് ശ്രീ.തോബിയാസ് കോർണേലി പ്രാർത്ഥനയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ ഓർമിച്ചു.തന്റെ ജീവിതകാലം മുഴുവൻ ഒരു ദിവസം പോലും ദിവ്യബലി മുടക്കാതെ ജീവിച്ച അജ്നയെ പുതിയ കാലത്തിലെ യുവജനങ്ങളുടെ മാതൃക ആക്കൻ അതിരൂപതാ സി. എൽ. സി ട്രെഷറർ ശ്രീ. അമൽ മാർട്ടിൻ ആഹ്വാനം ചെയ്തു.അതിരൂപതാ സി. എൽ. സി വൈസ് പ്രസിഡന്റ് ശ്രീ. അഖിൽ റാഫേൽ, സെന്റ്. പാട്രിക് ഇടവക സി. എൽ. സി പ്രസിഡന്റ് ശ്രീ.ക്രിസ്റ്റി, തൈകൂടം ഇടവക സി. എൽ.സി പ്രസിഡന്റ് ശ്രീ.ദീപു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ശ്രീ. ഡിനിൽ ഡെന്നി തുടങ്ങിയവർ സംസാരിച്ചു.