വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വിദ്യാർത്ഥികൾ പ്രകൃതിയുടെ

പടയാളികളായി മാറുക:

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

 

കൊച്ചി :  വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ അതിരൂപത തല ഉദ്ഘാടനം കളമശ്ശേരി സെൻ്റ് പോൾസ് കോളേജിൽ വച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുകയും, ചടങ്ങിനോടനുബന്ധിച്ച് വൃക്ഷ തൈ നടുകയും ചെയ്തു. സെൻറ് പോൾസ് കോളേജ് മാനേജർ ഫാ.വർഗീസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, പ്രിൻസിപ്പൽ ഡോ. സവിത കെ എസ്, ഇ എസ് എസ് എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്, കോളേജ് ഡയറക്ടർ ഫാ. ഫെലിക്സ് ചുള്ളിക്കൽ, വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി സെറീന ജോർജ്, ജോയിൻ്റ് സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ സന്നിഹിതരായിരുന്നു.


Related Articles

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം    കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ 🥉 മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്.

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.

“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം.   കൊങ്ങോർപ്പിള്ളി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<