വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി

പീഡാനുഭവ യാത്ര.

 

കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഉപാധ്യക്ഷ ഹൈന വി എഡ്വവിനു കൈമാറി ആരംഭം കുറിച്ചു.സെൻറ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി കത്തീഡ്രലിൽ തന്നെ പീഡാസഹന യാത്ര സമാപിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,ട്രഷറർ എഡിസൺ ജോൺസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൊനാല്‍ സ്റ്റിവെൻസൺ,ഡിലീ ട്രീസാ,ടിൽവിൻ തോമസ്,വിനോജ് വർഗീസ്,അക്ഷയ് അലക്സ്,ദിൽമ മാത്യു,ജോയ്സൺ പി ജെ,അരുൺ വിജയ് എസ്,ലെറ്റി എസ് വി, മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ദീപു ജോസഫ് എന്നിവർ നേതൃത്വം നൽകി, വരാപ്പുഴ അതിരൂപത ജീവനാദം ഡയറക്ടർ ഫാ.കാപ്പസ്റ്റിൻ ലോപ്പസ് സമാപന സന്ദേശം നൽകി. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു

 


Related Articles

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ

കൊച്ചിനഗരത്തിൽ ആവേശം നിറച്ച് പൈതൃക വേഷസംഗമം

കൊച്ചിനഗരത്തിൽ ആവേശം നിറച്ച് പൈതൃക വേഷസംഗമം. കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<