വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര
വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി
പീഡാനുഭവ യാത്ര.
കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഉപാധ്യക്ഷ ഹൈന വി എഡ്വവിനു കൈമാറി ആരംഭം കുറിച്ചു.സെൻറ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി കത്തീഡ്രലിൽ തന്നെ പീഡാസഹന യാത്ര സമാപിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,ട്രഷറർ എഡിസൺ ജോൺസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൊനാല്‍ സ്റ്റിവെൻസൺ,ഡിലീ ട്രീസാ,ടിൽവിൻ തോമസ്,വിനോജ് വർഗീസ്,അക്ഷയ് അലക്സ്,ദിൽമ മാത്യു,ജോയ്സൺ പി ജെ,അരുൺ വിജയ് എസ്,ലെറ്റി എസ് വി, മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ദീപു ജോസഫ് എന്നിവർ നേതൃത്വം നൽകി, വരാപ്പുഴ അതിരൂപത ജീവനാദം ഡയറക്ടർ ഫാ.കാപ്പസ്റ്റിൻ ലോപ്പസ് സമാപന സന്ദേശം നൽകി. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു