“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.
“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും
നിന്‍ ശിരസ്സുയരുവാനല്ലയോ”.
കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ കെ. സി. വൈ. എം.യൂണിറ്റ് അംഗങ്ങൾ ഈശോയുടെ പീഡാസഹത്തിന്റെ ഒരു ഭാഗമായ ഈശോയെ ചമ്മട്ടിയാൽ അടിക്കുന്നതിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ഹൃദ്യമായ അനുഭവമായിരുന്നു.യാബിൻ ഗ്രിഗറി., ഇമ്മനു വെൽ ബെന്നി., റോണൽ ഡോമിനിക്, ഫ്രാൻസിസ് ജിത്തു ജോയ് എന്നിവരാണ് വേദിയിൽ അണി നിരന്നത്.