സഭാവാര്‍ത്തകള്‍ – 07.01.24

സഭാവാര്‍ത്തകള്‍ – 07.01.24.

 

വത്തിക്കാൻ വാർത്തകൾ

യുദ്ധം തകര്‍ത്തിരിക്കുന്ന നാടുകളില്‍ സമാധാനം വാഴുന്നതിനായി പ്രാര്‍ത്ഥിക്കുക :  പാപ്പാ !

വത്തിക്കാൻ  : പുതുവത്സരദിനത്തില്‍, തിങ്കളാഴ്ച (01/01/24) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ പാപ്പാ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും അസംഖ്യം പ്രാര്‍ത്ഥനാസംരംഭങ്ങള്‍ക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്‌നത്തെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം താങ്ങിനിറുത്തട്ടെയെന്നും, ആണ്ടിലെ എല്ലാ ദിവസവും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം സംവഹിക്കുകയും വേണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

 

അതിരൂപത വാർത്തകൾ

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ

കൊച്ചി: ഫ്രാൻസീസ് പാപ്പ 2023 നവംബർ 3-ന് വത്തിക്കാനിൽ സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് മദർ ഏലീശ്വയുടെ വീരോചിതമായ പുണ്യജീവിതം അംഗീകരിച്ചുകൊണ്ട് “ധന്യ” എന്ന പ്രഖ്യാപനം നടത്താനുള്ള അനുമതി നല്കി.

കത്തോലിക്കാ സഭയിലെ വിശ്വാസസമൂഹത്തിനു മുഴുവൻ അനുകരിക്കാവുന്ന ഉത്തമ മാതൃകയാണ് ധന്യ മദർ ഏലീശ്വയുടെ സുകൃതപൂർണ്ണമായ ജീവിതം എന്നാണ് ഈ പ്രഖ്യാപനത്തിൻ്റെ അർത്ഥ‌ം. മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ റോമിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

 

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം

കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുക്കര്‍മത്തില്‍ വരാപ്പുഴ അതിരൂപതയിലെ ബഹു.ഡീക്കന്മാരായിരുന്ന ആഷിഷ് അഗസ്റ്റിന്‍ തുണ്ടിപറമ്പില്‍, ജിക്‌സന്‍ ജോണി ചേരിയി്ല്‍, നിവിന്‍ നിക്‌സണ്‍ പൂതുക്കട, സാവിയോ ആന്റെണി തെക്കേപാടത്ത്്, സോബിന്‍ സ്റ്റാന്‍ലി പള്ളത്ത്് എന്നിവരുടെ തിരുപ്പട്ട സ്വീകരണം 2023 ഡിസംബര്‍ 28 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്നു.

ഒരു പുരോഹിതന്റെ വിദ്യാഭ്യാസ യോഗ്യതകളോ പ്രസംഗപാടവമോ അല്ല ജനങ്ങളെ ആകര്‍ഷിക്കുന്നത് മറിച്ച് സ്‌നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒരോ മനുഷ്യനും അവന്‍ തളര്‍ുപോകുന്ന നിമിഷങ്ങള്‍ ഉണ്ടാകും അവിടെയെല്ലാം അവനെ കൈപിടിച്ചു നടത്താന്‍ ഒരു പുരോഹിതന് കഴിയണം. യഥാര്‍ത്ഥ പൗരോഹിത്യ ജീവിതത്തിന്റെ ആനന്ദം എന്നത് അവന്‍ ചെയ്യുന്ന കാര്യങ്ങളിലല്ല മറിച്ച് അവന്‍ എന്തിനുവേണ്ടി ചെയ്യുന്നു എന്നതിലാണ് എന്നും വചനസന്ദേശത്തില്‍ ആര്‍ച്ച്ബിഷപ് നവവൈദീകരെ ഓര്‍മപ്പെടുത്തി.


Related Articles

“നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം

നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം വത്തിക്കാൻ : ഉത്ഥാന മഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ (Urbi et Orbi) “ഊർബി എത് ഓർബി,” നഗരത്തിനും

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക   നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ.

കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<