രക്തദാന പദ്ധതി ഉദ്ഘാടനം
രക്തദാന പദ്ധതി ഉദ്ഘാടനം.
കൊച്ചി : വരാപ്പുഴ അതിരൂപത BCC യുടെ, ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ( ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ആയിരം പേരുടെ രക്തദാനം) സ്നേഹദാനം രക്തദാന പദ്ധതിയുടെ ആദ്യ ക്യാമ്പ് വൈപ്പിൻ പെരുമാൾപ്പടി സെന്റ് സെബാസ്റ്റ്യൻ പാരീഷ് ഹാളിൽ, വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ, മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു, അതിരൂപത BCC ഡയറക്ടർ റവ.ഫാ.യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വൈപ്പിൻ ഫൊറോന BCC ഡയറക്ടർ റവ. ഫാ.ആന്റണി ബിബു കാടാംപറമ്പിൽ സ്വാഗതം പറയുകയുണ്ടായി.കെ എ ഫ്, ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ ജോബി തോമസ്, ഫൊറോന ഭാരവാഹികളായ മാത്യു ലിങ്കൻ റോയ്, നിക്സൺ വേണാട്ട്, വൈപ്പിൻ ഫൊറോന BCC ഭാരവാഹികളായ ലീഡർ എബി തട്ടാരുപറമ്പിൽ, സെക്രട്ടറി സജി കുരിശങ്കൽ,ഡോ.റോയി എബ്രഹാം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വെച്ച് സ്പെഷ്യൽ സ്കൂൾ ടീച്ചർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ റവ.സിസ്റ്റർ വിമല ഗ്രേസ് CTC, കൂടുതൽ തവണ രക്തദാനം നടത്തിയവരെയും ആദരിച്ചു.