വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം
വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം.
കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ അതിരൂപതയിലെ ബഹു.ഡീക്കന്മാരായിരുന്ന ആഷിഷ് അഗസ്റ്റിന്‍ തുണ്ടിപറമ്പില്‍, ജിക്‌സന്‍ ജോണി ചേരിയി്ല്‍, നിവിന്‍ നിക്‌സണ്‍ പൂതുക്കട, സാവിയോ ആന്റെണി തെക്കേപാടത്ത്്, സോബിന്‍ സ്റ്റാന്‍ലി പള്ളത്ത്് എന്നിവരുടെ തിരുപ്പട്ട സ്വീകരണം 2023 ഡിസംബര്‍ 28 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്നു. വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദികരും സന്യസ്തരും അല്മായരും ഈ ദിവ്യബലിയില്‍ പങ്കെടുത്തു. ദൈവം ദാനമായി നല്‍കിയ ഈ ജീവിതം അവിടുത്തെ ഹിതത്തിനായ് മാറ്റിവച്ച ഡീക്കന്മാരെയും അതിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ അവരുടെ മാതാപിതാക്കളെയും ആര്‍ച്ച്ബിഷപ് അനുമോദിച്ചു.
ഒരു പുരോഹിതന്റെ വിദ്യാഭ്യാസ യോഗ്യതകളോ പ്രസംഗപാടവമോ അല്ല ജനങ്ങളെ ആകര്‍ഷിക്കുന്നത് മറിച്ച് സ്‌നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒരോ മനുഷ്യനും അവന്‍ തളര്‍ന്നു പോകുന്ന നിമിഷങ്ങള്‍ ഉണ്ടാകും അവിടെയെല്ലാം അവനെ കൈപിടിച്ചു നടത്താന്‍ ഒരു പുരോഹിതന് കഴിയണം. യഥാര്‍ത്ഥ പൗരോഹിത്യ ജീവിതത്തിന്റെ ആനന്ദം എന്നത് അവന്‍ ചെയ്യുന്ന കാര്യങ്ങളിലല്ല മറിച്ച് അവന്‍ എന്തിനുവേണ്ടി ചെയ്യുന്നു എന്നതിലാണ് എന്നും വചനസന്ദേശത്തില്‍ ആര്‍ച്ച്ബിഷപ് നവവൈദീകരെ ഓര്‍മപ്പെടുത്തി.