സഭാവാർത്തകൾ-26. 02. 23
സഭാവാർത്തകൾ-26.02.23
വത്തിക്കാൻ വാർത്തകൾ
കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ.
അതിരൂപതാ വാർത്തകൾ.
ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി ബുധനാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് നേതൃത്വം നൽകി.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ : ഡൽഹിയിൽ വൻ പ്രതിഷേധ സംഗമം.
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ സർക്കാരും നിയമ നീതിന്യായ സംവിധാനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ വൻ പ്രതിഷേധ സംഗമം നടത്തി. ക്രൈസ്തവർ സേവനത്തിൻറെയും സ്നേഹത്തിൻറെയും പാതയിൽ സഞ്ചരിക്കുന്നവരാണ് . രാജ്യത്തിൻറെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സേവന രംഗങ്ങളിൽ മഹത്തായ സംഭാവനകളാണ് ക്രൈസ്തവർ നൽകിയിട്ടുള്ളത് . ഇതെല്ലാം അവഗണിച്ചാണ് ചിലർ ക്രൈസ്തവർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും ക്രൈസ്തവസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം സംഘടിപ്പിക്കുന്നതെതെന്നും സിസിബിഐ സെക്രട്ടറി ജനറലും ഡൽഹി അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ്ഡോക്ടർ അനിൽ കൂട്ടോ പറഞ്ഞു.
Related
Related Articles
സഭാ വാർത്തകൾ -19.02.23
സഭാ വാർത്തകൾ -19.02.23 വത്തിക്കാൻ വാർത്തകൾ തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി : ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും
രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം : വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക
രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം : വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക ഇന്ന് ഇന്ത്യന്‍ നാവീക
തീരമേഖല മാനേജ്മെൻറ് പ്ലാൻ – മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തീരമേഖല മാനേജ്മെൻറ് പ്ലാൻ – അഭിപ്രായങ്ങൾ നൽകാൻ മതിയായ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊച്ചി : 2019 ലെ തീര നിയന്ത്രണ