കെഎൽസിഎ വരാപ്പുഴ അതിരൂപത നേതൃ യോഗം സംഘടിപ്പിച്ചു
കെഎൽസിഎ വരാപ്പുഴ
അതിരൂപത നേതൃ യോഗം
സംഘടിപ്പിച്ചു.
കൊച്ചി : കെഎൽസിഎ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വരാപ്പുഴ അതിരൂപതയിലെ യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം കെഎൽസി എ മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഇ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അദ്ധ്യക്ഷത വഹിച്ചു. കെഎൽ സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ജസ്റ്റിൻ കരിപ്പാട്ട്,
അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ , ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു. മാർച്ച് 5 ന് പതാക ദിനമായി ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മേഖല കൺവെൻഷനുകളും യൂണിറ്റ് സുവർണജൂബിലി സംഗമങ്ങളും ചേരാനും യോഗം തീരുമാനിച്ചു