സഭാ വാർത്തകൾ 23.06.23

സഭാ വാർത്തകൾ 23.06.23

ക്യൂബയുടെ പ്രസിഡന്റുമായി പാപ്പാ കൂടിക്കാഴ്ച നടത്തി.

വത്തിക്കാന്‍ സിറ്റി: ക്യൂബയുടെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയുമായ മിഗ്വേല്‍ ഡയസ് കാനലും ഭാര്യ ലിസ് ക്യൂസ്റ്റ യും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 20നു വത്തിക്കാന്‍ പാലസിലായിരിന്നു കൂടിക്കാഴ്ച. വത്തിക്കാന്‍ പരിശുദ്ധ സിംഹാസനവും ക്യൂബന്‍ രാഷ്ട്രവുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധങ്ങളെ പറ്റി പരാമര്‍ശിക്കുകയും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1998 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ മാഹാത്മ്യം എടുത്തു പറയുകയും ചെയ്തു.

കൂടിക്കാഴ്ചയുടെ അവസാനം ഫ്രാന്‍സിസ് പാപ്പാ തന്റെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായി ‘സമാധാനത്തിന്റെ സന്ദേശവാഹകരാകുക’ എന്ന ലിഖിതത്തോടുകൂടിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന വെങ്കല സൃഷ്ടി, സമാധാനത്തിനുള്ള ഈ വര്‍ഷത്തെ സന്ദേശം, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണം തുടങ്ങിയവ സമ്മാനങ്ങളായി ക്യൂബന്‍ പ്രസിഡന്റിന് നല്‍കി. പ്രതിനന്ദിയായി ‘വായനക്കാരന്‍’ (‘ദി റീഡര്‍’) എന്ന തലക്കെട്ടില്‍ വെള്ളി, വെങ്കലം, മരം എന്നിവ കൊണ്ട് നിര്‍മ്മിച്ച ഒരു ശില്‍പവും, ക്യൂബന്‍ കവികളുടെ രണ്ട് വാല്യങ്ങളും പാപ്പായ്ക്കും സമ്മാനിച്ചു.


മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുന്‍ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ അള്‍ത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധര്‍ക്കുള്ള കാര്യാലയത്തില്‍ നിന്നും അനുമതി ലഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലിന്‍ ആയി വര്‍ഷങ്ങളോളം മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടര്‍ എന്ന നിലയില്‍ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ ആത്മീയ പിതാവ് , സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളില്‍ പ്രശസ്തനാണ് മോന്‍സിഞ്ഞോര്‍. ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ നിന്നും ഛായാ ചിത്ര പ്രയാണം മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയത്തിലേക്ക് എത്തിച്ചേരും. തുടർന്ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ചനയർപ്പിക്കും. അതേത്തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി മധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.

മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രപതി അടിയന്തരമായി ഇടപെടണം : കെആര്‍എല്‍സിസി

മണിപ്പൂര്‍ സംസ്ഥാനത്തെ തകര്‍ത്തുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും നരഹത്യകള്‍ക്കും അറുതിവരുത്താന്‍ ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ച് അടിയന്തരമായി ഇടപെടണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. മെയ് 3 ന് ആരംഭിച്ച ആക്രമണത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും പരമ്പരാഗതമായി മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന കുക്കി-സോമി ഗോത്ര ക്രിസ്ത്യാനികളാണ്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ 400 ലധികം ആരാധനാലയങ്ങളും 83 പള്ളി സ്ഥാപനങ്ങളും ജനക്കൂട്ടം അഗ്‌നിക്കിരയാക്കുകയും
നശിപ്പിക്കുകയും ചെയ്തു. മതസ്വാതന്ത്ര്യം, സ്വന്തം മതവും വിശ്വാസവും ആചരിക്കാനുള്ള മൗലികാവകാശം, മലയോര ജനതയുടെ പാരമ്പര്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ അക്ഷരാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടണം എന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.


Related Articles

കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ കൂടത്തിന്റെയും ,ജില്ലാ ഹെൽത്ത് വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട്ഹെൽപ് ഡെസ്ക് രൂപികരിച്ചു വരാപ്പുഴ അതിരൂപത

കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ ലോകം നിൽക്കുമ്പോഴാണ് അട്ടിപ്പേറ്റിപിതാവ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏൽക്കുന്നത്. നാടെങ്ങും ജനങ്ങൾ, പ്രത്യേകിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<