ഗാർഹിക തൊഴിലാളി ദിനചാരണം സംഘടിപ്പിച്ചു.
ഗാർഹിക തൊഴിലാളി
ദിനാചാരണം
സംഘടിപ്പിച്ചു.
എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള ലേബർ മൂവിമെന്റും കേരള ഗാർഹിക തൊഴിലാളി ഫോറവും സംയുക്തമായി അന്താരാഷ്ട്ര ഗാർഹിക ദിനചാരണം നടത്തി. മുൻ ജില്ലാ കുടുംബകോടതി ജഡ്ജി ശ്രീമതി എൻ. ലീലാമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടർ ഫാദർ പ്രസാദ് കണ്ടത്തിപറമ്പിൽ ആദ്യക്ഷനായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട ഗാർഹിക തൊഴിലാളികളെ ആദരിച്ചു. കേരള ഗാർഹിക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്റ് ശ്രീമതി ഷെറിൻ ബാബുവിന് വിശിഷ്ട സേവനങ്ങൾക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. അർബുദ്ധ രോഗം ബാധിച്ച തൊഴിലാളികൾക്ക് ചികിത്സാ സഹായം നൽകി. അർബുദ്ധ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി കേശദാനവും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനോമോദനവും നൽകി. ചടങ്ങിൽ ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഷെറിൻ ബാബു, ബിജു പുത്തൻപുരയ്ക്കൽ, സജി ഫ്രാൻസിസ്, ഷൈലജ എന്നിവർ പ്രസംഗിച്ചു.