സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്

സിറിയ: കുട്ടികളുടെ മരണസംഖ്യ

ഉയരുന്നു എന്ന് യൂണിസെഫ്

 

സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു.  മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫിന്റെ ഉപാദ്ധ്യക്ഷൻ ബെർട്രാൻഡ് ബൈൻവെൽ ഇറക്കിയ പ്രസ്താവനയിൽ കഴിഞ്ഞയാഴ്ച മാത്രം 7 കുട്ടികൾ കൊല്ലപ്പെടുകയും ജൂലൈ മുതൽ 54 കുട്ടികളോളം പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. വെള്ളിയാഴ്ച ഇദ്ലിബ് ഗവർണ്ണറേറ്റിലെ വീട്ടിൽ ഉറക്കത്തിലായിരുന്ന ഒരേ കുടുംബത്തിലെ 4 കുട്ടികളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തന്നെ മറ്റു മൂന്നു സഹോദരും അവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറൻ ആലെപ്പോയിൽ നടന്ന മറ്റൊരാക്രമണത്തിൽ 2 സഹോദരങ്ങൾക്ക് പരിക്കേറ്റു. മുതിർന്നവർ നടത്തുന്ന യുദ്ധത്തിനു വില കൊടുക്കേണ്ടവരല്ല കുട്ടികൾ, അദ്ദേഹം പറഞ്ഞു. സിറിയയിൽ സംഘർഷം നടത്തുന്ന എല്ലാ കക്ഷികളോടും കുട്ടികൾക്കെതിരായ അക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും യൂണിസെഫ് ആഹ്വാനം ചെയ്യുന്നു. തലമുറകളായി സിറിയയിൽ കുട്ടികൾ യുദ്ധം കണ്ടാണ് വളരുന്നത്. ഏറ്റവും കുറഞ്ഞത് സുരക്ഷിതത്വമെങ്കിലും കുട്ടികൾക്ക് നൽകാൻ കഴിയണമെന്നും പ്രസ്താവനയിൽ ബൈൻവെൽ അഭ്യർത്ഥിച്ചു.


Related Articles

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ.   വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ

തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത

അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്. – ഫാദര്‍ വില്യം നെല്ലിക്കല്‍ അഗതികള്‍ക്ക് സാന്ത്വനമായ വനിത പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം”

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022 മെയ് 15 ന്

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ള വിശുദ്ധപദവിയിലേക്ക്; തിരുക്കർമ്മങ്ങൾ 2022മെയ് 15 ന്   300 വർഷത്തിനുശേഷം 2012 ഡിസംബർ 2-ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയർത്തിയത്…

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<