സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്

 സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ്

സിറിയ: കുട്ടികളുടെ മരണസംഖ്യ

ഉയരുന്നു എന്ന് യൂണിസെഫ്

 

സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു.  മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫിന്റെ ഉപാദ്ധ്യക്ഷൻ ബെർട്രാൻഡ് ബൈൻവെൽ ഇറക്കിയ പ്രസ്താവനയിൽ കഴിഞ്ഞയാഴ്ച മാത്രം 7 കുട്ടികൾ കൊല്ലപ്പെടുകയും ജൂലൈ മുതൽ 54 കുട്ടികളോളം പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. വെള്ളിയാഴ്ച ഇദ്ലിബ് ഗവർണ്ണറേറ്റിലെ വീട്ടിൽ ഉറക്കത്തിലായിരുന്ന ഒരേ കുടുംബത്തിലെ 4 കുട്ടികളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തന്നെ മറ്റു മൂന്നു സഹോദരും അവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറൻ ആലെപ്പോയിൽ നടന്ന മറ്റൊരാക്രമണത്തിൽ 2 സഹോദരങ്ങൾക്ക് പരിക്കേറ്റു. മുതിർന്നവർ നടത്തുന്ന യുദ്ധത്തിനു വില കൊടുക്കേണ്ടവരല്ല കുട്ടികൾ, അദ്ദേഹം പറഞ്ഞു. സിറിയയിൽ സംഘർഷം നടത്തുന്ന എല്ലാ കക്ഷികളോടും കുട്ടികൾക്കെതിരായ അക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും യൂണിസെഫ് ആഹ്വാനം ചെയ്യുന്നു. തലമുറകളായി സിറിയയിൽ കുട്ടികൾ യുദ്ധം കണ്ടാണ് വളരുന്നത്. ഏറ്റവും കുറഞ്ഞത് സുരക്ഷിതത്വമെങ്കിലും കുട്ടികൾക്ക് നൽകാൻ കഴിയണമെന്നും പ്രസ്താവനയിൽ ബൈൻവെൽ അഭ്യർത്ഥിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *