സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.
സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന്
സെപ്റ്റംബർ12 ന് തുടക്കമാകും.
കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും.
ഇന്ത്യയിലെ 132 രൂപതകളില്‍ നിന്നായി
150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേരള റീജിയന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മതബോധന കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.
Related
Related Articles
അവൻ ആരാണ് ?
ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക, ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos )
നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.
നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍