സഭാവാര്‍ത്തകള്‍ – 17.09.23

 സഭാവാര്‍ത്തകള്‍ – 17.09.23

സഭാവാര്‍ത്തകള്‍ – 17.09.23

 

വത്തിക്കാൻ വാർത്തകൾ

ലോകത്തിന്റെ വെല്ലുവിളികൾക്കു നടുവിൽ കാഴ്ചക്കാരാകാതെ ജീവിക്കുന്നവരാകാം : ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ സമാധാനം കാംക്ഷിക്കുന്നവരായി നമ്മെ തന്നെ സമർപ്പിക്കുമ്പോൾ ലോകം ഉയർത്തുന്ന വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും മുൻപിൽ നാം കാഴ്ചക്കാരായി നിൽക്കാതെ, കര്‍മ്മോദ്യുക്തരായി  നിലക്കൊള്ളണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഈ ആശയം അടിവരയിട്ടു പറഞ്ഞത്. 

നമ്മുടെ കാലഘട്ടത്തിലെ നിരവധി വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമെതിരെ നമുക്ക്   ഒരുമിച്ചു  പ്രാർത്ഥിക്കാം. നമ്മൾ വെറുതെയിരിക്കുന്ന കാഴ്ചക്കാരായി തുടരരുത്. പകരം, കൂടുതൽ നീതിയും സമാധാനവും ഉള്ള ഒരു ലോകത്തിനായി നമുക്ക് സജീവമായി സ്വയം സമർപ്പിക്കാം എന്നും പാപ്പാ പറഞ്ഞു.

 

അതിരൂപത വാർത്തകൾ

ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി –

പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം : ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി : ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.
19-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19- മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു.  ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീർത്ഥാടകർ തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുത്തു. അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി.  ദിവ്യബലിയെ തുടര്‍ന്ന് വിശ്വാസികളെ ആര്‍ച്ച്ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും നടക്കും .എട്ടാമിടം ഒക്ടോബര്‍ 1 ന്.

 

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ
12 ന് തുടക്കമായി.

കൊച്ചി : കത്തോലിക്ക സഭയുടെ വിശ്വാസപരിശീലനങ്ങൾ വ്യക്തികളിലും ഇടവകയിലും സമൂഹത്തിലും കേന്ദ്രീകൃതമായിരിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. എറണാകുളം ആശീർ ഭവനിൽ ആരംഭിച്ച ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത്
ദേശീയ മതബോധന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അനുഗ്രഹപ്രഭാഷണം നടത്തി.ഇന്ത്യയിലെ 132 രൂപതകളില്‍ നിന്നായി 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമാപനദിവസമായ സെപ്റ്റംബർ  14 വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ കേരള റീജിയന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മതബോധന കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *