12-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ
12-ാമത് വല്ലാർപാടം ബൈബിൾ
കൺവെൻഷൻ
സെപ്റ്റംബർ 4 മുതൽ 7വരെ
കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ 2022 സെപ്റ്റംബർ 4 മുതൽ 7വരെയുള്ള ദിവസങ്ങളിൽ വല്ലാർപാടം ബസിലിക്കയുടെ റോസറി പാർക്കിൽ വെച്ച് നടത്തുന്നതാണ്. ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 9 മണി വരെയുള്ള കൺവെൻഷനിൽ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന എന്നിവയാണ് പ്രധാന ശുശ്രൂഷകൾ.
കേരള കത്തോലിക്കാ സഭ “സഭാനവീകരണ വർഷമായി” ആഘോഷിക്കുന്ന ഈ കാലയളവിൽ “കർത്താവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ” എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇത്തവണത്തെ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
പരിശുദ്ധ വല്ലാർപാടത്തമ്മയോടൊത്ത് ധ്യാനിക്കുവാനും, രോഗഭീതിയുടെയും അസമാധാനത്തിൻ്റെയും ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ വഴി ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ചറിയുവാനും വരാപ്പുഴ അതിരൂപത ഒരുക്കുന്ന ഈ ബൈബിൾ കൺവെൻഷനിൽ അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങൾ പങ്കെടുക്കും.
വചനപ്രഘോഷണ രംഗത്ത് നിറസാന്നിദ്ധ്യമായ തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ബഹു. ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ധ്യാനശുശ്രൂഷ പരിപാടികൾ വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനലിലും, വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
സെപ്റ്റംബർ 11-ാം തിയ്യതി ഞായറാഴ്ച്ചയാണ് ഈ വർഷത്തെ മരിയൻ തീർത്ഥാടനം. ഈ വർഷത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സെപ്റ്റംബർ 16ന് കൊടിയേറ്റത്തോടെ ആരംഭിച്ച് 24ന് സമാപിക്കും.
കൺവെൻഷന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി വാലുങ്കൽ, പ്രൊ ക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആൻറണി ഷൈൻ കാട്ടുപറമ്പിൽ, സെക്രട്ടറി ജോസഫ് സി.റ്റി. എന്നിവർ അറിയിച്ചു.
Related
Related Articles
നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..
നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 കൊച്ചി : നാലാം ഫൊറോന മതബോധന ദിനാഘോഷം ഹെനോസിസ് -22 തൈക്കൂടം സെൻ്റ് റാഫേൽ ചർച്ച് ഹാളിൽ
ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .
ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു . കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ
അഭിമാനം തോന്നീടുന്നു……..
കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം