കുക്കിംഗ് – കേക്ക് ബേക്കിംഗ് :  രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

  കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി ESSS ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു.

Read More

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 7 രാജകീയ സ്വീകരണവും, ഡോ. എയ്ഞ്ചൽ മേരി മെത്രാപ്പൊലീത്തയുടെ സ്ഥാനത്യാഗവും.

Episode- 7 കൊച്ചി: 1933 സെപ്റ്റംബർ 9 ആം തീയതി ആസ്ഥാനനഗരമായ എറണാകുളത്ത് തിരിച്ചെത്തിയ ദിവ്യശ്രീ ജോസഫ് അട്ടിപ്പേറ്റി തിരുമേനിയെ സ്വീകരിക്കുവാനായി വരാപ്പുഴ അതിരൂപതയിലെ ജനങ്ങളും പട്ടാഭിഷേകകമ്മിറ്റിക്കാരും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തിരുന്നു. എറണാകുളത്ത് രാജകീയമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എറണാകുളത്ത് ടാറ്റാ കമ്പനിക്കടുത്തുള്ള പഴയ റെയിൽവേ സ്റ്റേഷൻ മുതൽ അതിമെത്രാസന മന്ദിരം വരെ റോഡ് ഉടനീളം ആർച്ചുകളാലും

Read More

തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു.

Read More

പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി

കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിച്ച് പ്രാർത്ഥനക്കായി തുറന്നുകൊടുത്തു. ഇറ്റാലിയൻ വസ്തുശിൽപ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ദേവാലയം നിർമ്മിച്ച് തീർക്കുവാൻ 25 വർഷം എടുത്തു. ഈ ദേവാലയത്തിന് പൗരാണിക പ്രൗഢിയും ഗാംഭീര്യവും

Read More

ചെറുകിട സംരംഭകത്വത്തിനു തുടക്കമായി

  കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ വച്ച് നടന്ന കാറ്ററിംഗ്,കേക്ക് ബേക്കിങ് പരിശീലനപരിപാടികൾ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു.

Read More