അനുശോചനം
അനുശോചനം
കൊച്ചി : ഈ നൂറ്റാണ്ടിൽ കേരളം കണ്ട ശക്തയായ സ്ത്രീ നേതൃത്വമായിരുന്നു കെ ആർ ഗൗരിയമ്മ എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീമതി.കെ.ആർ.ഗൗരിയമ്മയുടെ കാലത്ത് പ്രശസ്തമായ നിരവധി നിയമനിർമാണങ്ങൾ കേരള നിയമസഭയിൽ നടന്നിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. മത്സ്യതൊഴിലാളികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടൽ നടത്തിയിരുന്ന നിയമസഭാസാമാജിക കൂടിയായിരുന്നു ശ്രീമതി കെ ആർ ഗൗരിയമ്മ, കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്ത്രീമുന്നേറ്റത്തിൻറെ ഉത്തമ സൂചനയായി കണക്കാക്കാവുന്ന വ്യക്തിത്വമാണ്. കൂടുതൽ സ്ത്രീകൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള അവസരം ഗൗരിയമ്മയുടെ സ്മരണകളിലൂടെ ഉണ്ടാകുന്നമെന്നും അദ്ദേഹം അനുസ്മരിച്ചു. പരിണത പ്രഞ്ജയായ ഗൗരിയമ്മയുടെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും ആർച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രേഖപ്പെടുത്തി.
Related
Related Articles
വത്തിക്കാനിൽ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ
വത്തിക്കാൻ : സ്പാനിഷ് ജെസ്യൂട്ടും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജുവാൻ അന്റോണിയോ ഗ്വെറേറോ ആൽവ്സ് (60) വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പുതിയ പ്രിഫെക്റ്റ് ആയി ഫ്രാൻസിസ്
പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം
പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം വത്തിക്കാൻ : 10-മത് ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമ്മീകനായി
ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?
ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരു ങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്? വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ