മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം
മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം
വത്തിക്കാൻ : മെയ് 10, തിങ്കളാഴ്ച സാമുഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം :
“മറ്റുളളവർ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവർക്കുവേണ്ടി നമുക്കു ചെയ്യാം (മത്തായി 7:12). മറ്റുള്ളവർ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്കു പ്രോത്സാഹനം ആവശ്യമുണ്ടോ? പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്കാം. നമുക്ക് ആരെങ്കിലും കരുതൽ തരാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഏകാകികളും പരിത്യക്തരുമായവർക്ക് നമുക്ക് ആദ്യം കരുതൽ നല്കാം.”