300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

 300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

300 വിശുദ്ധരുടെ

തിരുശേഷിപ്പ്

വണക്കത്തിനായി ഒരുക്കി :

പുതുവൈപ്പ്

സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രദർശിപ്പിച്ചപ്പോൾ ദൈവാലയവും ഇടവകയും ഭക്തിസാന്ദ്രമായി.വിശുദ്ധരോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രദർശനത്തിൽ ഇടവകയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും അപേക്ഷകളും യാചനകളും അർപ്പിച്ച് പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികൾ എത്തിച്ചേരുകയുണ്ടായി.ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കം രാത്രി 8.45 ന് സമാപിച്ചു.കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള ദിവ്യരക്ഷകന്റെ അനുയായികൾ എന്ന സന്യാസ സഭയിലെ ബ്രദർ മനു ബെന്നി, ഇടവക വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിളളി, സിസ്റ്റർ സ്വരൂപ, മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ എബി ജോൺസൺ തട്ടാരുപറമ്പിൽ, പി.ടി.എ കൺവീനർ ജോഷി കളത്തിപ്പറമ്പിൽ, മതാദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ, മതബോധന വിദ്യാർത്ഥികൾ എന്നിവർ നേത്യത്വം നൽകി.

admin

Leave a Reply

Your email address will not be published. Required fields are marked *