പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു. 

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു. 

 

പെരിയാർ മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അർഹരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്  കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പോസ്റ്റ് കാർഡ് കാമ്പെയ്ൻ വികാരി ഫാ.റോബിൻസൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയ് മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്മാരായ അഗസ്റ്റിൻ വേണാട്ട്, ജെറി തൈക്കൂടൻ, വിനു ജോർജ്, കേന്ദ്രസമിതി ലീഡർ ടിറ്റോ ഐക്കരപറമ്പിൽ, ഹെഡ്മിസ്ട്രസ് അനിത ആൻഡ്രു എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ ഫാമിലി യൂണിറ്റുകളുടെയും മതബോധന വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നൂറ് കണക്കിന് പോസ്റ്റ് കാർഡുകൾ തയ്യാറാക്കി ഒരാഴ്ചക്കകം മുഖ്യമന്ത്രിക്ക് അയക്കും.


Related Articles

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര

വിശുദ്ധവാരത്തിൻ്റെ പുണ്യവുമായി പീഡാനുഭവ യാത്ര.   കൊച്ചി : വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര

വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<