പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു.
പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു.
പെരിയാർ മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അർഹരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പോസ്റ്റ് കാർഡ് കാമ്പെയ്ൻ വികാരി ഫാ.റോബിൻസൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയ് മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്മാരായ അഗസ്റ്റിൻ വേണാട്ട്, ജെറി തൈക്കൂടൻ, വിനു ജോർജ്, കേന്ദ്രസമിതി ലീഡർ ടിറ്റോ ഐക്കരപറമ്പിൽ, ഹെഡ്മിസ്ട്രസ് അനിത ആൻഡ്രു എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ ഫാമിലി യൂണിറ്റുകളുടെയും മതബോധന വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നൂറ് കണക്കിന് പോസ്റ്റ് കാർഡുകൾ തയ്യാറാക്കി ഒരാഴ്ചക്കകം മുഖ്യമന്ത്രിക്ക് അയക്കും.