സഭൈക്യം കാലത്തിന്റെ അനിവാര്യത
കൊച്ചി – വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സഭൈക്യ വാരാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസീസ് പാപ്പ ഏറെ താൽപര്യത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് സഭൈക്യമെന്നും ചാൻസലർ പറഞ്ഞു.
ഡയറക്ടർ ഫാ.സോജൻ മാളിയേക്കൽ, ഫാ.ജിജു വർഗ്ഗീസ് (ഓർത്തഡോക്സ് സിറിയൻ ചർച്ച് ,വൈറ്റില ), ഫാ.വർഗ്ഗീസ് മാത്യു (മാർത്തോമാ ചർച്ച്, പാലാരിവട്ടം) , ഫാ. സണ്ണി ഡാനിയേൽ (സി .എസ് .ഐ . എറണാകുളം), സെക്രട്ടറി ഷൈജു കേളന്തറ, ജയിംസ് ഇലഞ്ഞേരിൽ, സിസ്റ്റർ ഐറിസ് എന്നിവർ പ്രസംഗിച്ചു.