100 ദിനങ്ങള്‍ പിന്നിട്ട് കോവിഡ് 19: കോവിഡ് 19 മൂലം ഇന്ത്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍
ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യത്തെ കൊവിട്-19 സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍
പിന്നിടുകയാണ്. ജനുവരി 30നു ചൈനയിലെ വുഹാനില്‍
കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ എത്തിയ
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണു ഇന്ത്യയില്‍ ആദ്യമായി രോഗം
ബാധിച്ചത്.
കൊറോണ വൈറസ് ഉല്‍ഭവത്തെചൊല്ലിയുള്ള തര്‍ക്കങ്ങളിലും
വാദങ്ങളിലും അമേരിക്കയും ചൈനയും പരസ്പരം
ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.വുഹാനിലെ ഗവേഷണശാലയിലെ ലാബില്‍
നിന്നുമാണ് രോഗത്തിന് കാരണമായ നോവല്‍ കൊറോണവൈറസ്
പുറത്തു ചാടിയതെന്ന ആരോപണം അമേരിക്ക ഉയര്‍ത്തുമ്പോള്‍
വുഹാനില്‍ വൈറസിനെ എത്തിച്ചത് അമേരിക്കയുടെ സൈന്യം
ആണെന്നാണ് ചൈനയുടെ വാദം .എന്നാല്‍ ലാബില്‍ നിന്നല്ല മൃഗങ്ങളില്‍
നിന്നാണ് വൈറസ് ഉല്‍ഭവിച്ചത് എന്ന വിശദീകരണവുമായി
ലോകാരോഗ്യ സംഘടന മുമ്പോട്ട് വരികയുമുണ്ടായി.
കൊറോണവൈറസ്, അതിന്റെ രോഗലക്ഷണങ്ങള്‍, വൈറസ്
വ്യാപിക്കുന്നത് എപ്പ്രകാരം തുടങ്ങി വൈറസിനെ നേരിടാനുള്ള
മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നുവരെ നാം ഇതിനോടകം
മനസ്സിലാക്കിക്കഴിഞ്ഞെങ്കില്‍ പോലും കൊറോണ വൈറസിന് കൃത്യമായ
ചികിത്സയില്ല എന്നത് ഇപ്പോള്‍ ലോകം നേരിടുന്ന വലിയ
വെല്ലുവിളികളില്‍ ഒന്നാണ് . എന്നാല്‍ ലോകമെമ്പാടും അതിവേഗം
പടരുന്ന മാരകമായ കൊറോണ വൈറസിന് പ്രതിരോധ വാക്‌സിന്‍
കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍.
മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വാക്‌സിന്‍ സാധാരണയായി
വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെങ്കിലും , നിലവില്‍
,ആഗോളതലത്തില്‍ 80 ഓളം ഗ്രൂപ്പുകള്‍ ഇതിനായി വളരെ വേഗതയില്‍
പ്രവര്‍ത്തിക്കുന്നു.പല രാജ്യങ്ങളും കൊറോണവൈറസിനുള്ള
പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു എന്ന്
അവകാശപ്പെട്ടുകൊണ്ട് മുമ്പോട്ട് വന്നിട്ടുമുണ്ട്. ഉദാഹരണമായി : ഇറ്റലി
,ഇസ്രയില്‍,ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല , ഓസ്‌ട്രേലിയ ,ചൈന ,
യുഎസ് etc..
ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍
കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ സെപ്റ്റംബരോടെ
ലഭ്യമാക്കുമെന്ന് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവലപറയുകയുണ്ടായി. യുകെ , യുഎസ് തുടങ്ങിയ രാജ്യങ്ങളിലെസൈന്റിസ്റ്റുമാരുമായി ചേര്‍ന്നാണ് കമ്പനി മരുന്ന് നിര്‍മിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സെറാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ .ലോകത്തെ വാക്‌സിനുകളുടെ 60 ശതമാനം
ഇന്ത്യയാണ് ഉല്‍പ്പാതിപ്പിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
രാജ്യത്ത് കോവിഡ്-19 മഹാമാരി സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍
പിന്നിടുമ്പോയെക്കും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായി നമുക്ക്
മനസ്സിലാക്കാവുന്നതാണ്.കൊറോണ വൈറസ് വ്യാപനം തടയുന്നതിലും
മരണനിരക്ക് കുറക്കുന്നതിലും ഇന്ത്യ മറ്റ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്ലെന്ന്
കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. എന്നിരിന്നാലും
ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് മൂലം മരണപ്പെടുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് നമുക്ക്
മനസ്സിലാക്കാവുന്നതാണ്.
കോവിഡ്-19 ആദ്യം ആരോഗ്യദുരിതവും പിന്നീട്
അതൊരു സാമ്പത്തിക ദുരന്തവുമാകുന്ന കാഴ്ച്ച നാമെല്ലാം
കണ്ടതാണ്.ലോകം ഇതുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്
വീണിരിക്കുന്നു .ആഗോളതലത്തില്‍ ഇതിന് മുമ്പും പലവട്ടം സാമ്പത്തിക
മാന്ദ്യമുണ്ടായിട്ടുണ്ടെങ്കിലും കോവിഡ്19 മൂലമുള്ള മാന്ദ്യത്തിന്റെ
സ്വഭാവവും അതിന്റെ പരിഹാര മാര്‍ഗങ്ങളും മുന്കാലങ്ങളിലേതിന്
സമാനമാകില്ലെന്ന സൂചനയാണ് ലോകമെമ്പാടുമുള്ള വിദഗ്ധര്‍
നല്‍കുന്നത്.ഇന്ത്യയും സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു
പോകുന്നതും .
”സാമ്പത്തിക ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ അതിന്റെ ഏറ്റവും ഭീകരമായ
അടിയന്തരവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന്” റിസര്‍വ്
ബാങ്ക് മുന്‍ ഗവര്‍ണരും സാമ്പത്തിക വിദഗ്ധനുമായ റഘുറാം രാജന്‍
അഭിപ്പ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ വന്‍തോതില്‍ നികുതി വരുമാനം
ഇടിഞ്ഞതും ഒരു കാരണമായി. മാത്രമല്ല സെന്റര്‍ ഫോര്‍ മോനിറ്റേറിങ്
ഇന്ത്യന്‍ എക്കണോമി കണക്കുകള്‍ പ്രകാരം 122 മില്യണ്‍ ആളുകള്‍ക്ക്
കോവിഡ്19 മൂലം തൊഴില്‍ നഷ്ടമായതായി കണക്കാക്കുന്നു.എന്നാല്‍
കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 1.70
ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
പ്രഖ്യാപിച്ചിരുന്നു.പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ്
പാക്കേജ് പ്രഖ്യാപിച്ചത്.
മാറ്റത്തിന്റെ ആവിശ്യകത വ്യക്തമായിത്തീര്‍ന്ന മറ്റൊരു നിര്‍ണായക
മേഖലയായിരുന്നു വിദ്യാഭ്യാസം. കൊറോണ വൈറസിന്റെ ഫലങ്ങളും
അതുവഴി അതിന്റെ പ്രതിരോധ നടപടികളും വിദ്യാഭ്യാസ മേഖലയെയും
സാരമായി തന്നെ ബാധിച്ചു.കോവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട്
യുജിസി പല സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത് നാം
കാണുകയുണ്ടായി. പരീക്ഷകള്‍, അക്കാദമിക് സെഷനുകള്‍ തുടങ്ങിയവയെ
സംബന്ധിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുന്നതിനും
നിര്‌ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടു സമിതികള്‍ക്ക് യുജിസി രൂപം
നല്കിയിരുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈനിലൂടെ
കോഴ്‌സുകള്‍ അവതരിപ്പിക്കുന്നുമുണ്ട് .കൂടാതെ ചില വിദ്യാഭ്യാസ
സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ ആഘാതം
പരിഹരിക്കുന്നതിന് തല്‍ക്കാലികമായി ഫ്രീ ക്ലാസ്സുകള്‍ വാഗ്ദാനം
ചെയ്തിട്ടുമുണ്ട് .ഉദാഹരത്തിന് ഇന്ത്യ ആസ്ഥാനമായിട്ടുള്ള വിദ്യാഭ്യാസ
സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ് ,മറ്റ് ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളായ
അണ്‍കാദമി ,വേദാന്തു,ടോപ്പര്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ
ക്ലാസ്സുകളും ഉള്ളടക്കവും വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍ എത്രത്തോളം
പേര്‍ക്ക് ലോക്ക്‌ഡൌണ്‍ സമയത്ത് ഈ ഒരു അവസരം
വിനിയോഗിക്കാന്‍ സാധിക്കുമെന്നത് ഒരു ചോദ്യചിഹ്നമായി
നിലനില്‍കുന്നു.കാരണം ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി ദുര്‍ബല
വിഭാഗങ്ങളിലും ഇന്റര്‌നെറ്റ് കണക്റ്റിവിറ്റി, ബാന്‍ഡ് വിഡ്ത്
ലഭ്യമല്ലാത്തതിനാല്‍ ഇ-ലേര്‍ണിങ്ങിലേക്കുള്ള പ്രവേശനം ഒരു പ്രധാന
പ്രശ്‌നമാണ് .
അതുപോലേതെന്നെ കാലവസ്ഥാ വ്യതിയാനങ്ങളില്‍ മാറ്റങ്ങള്‍
സംഭവിച്ചതായി നമ്മള്‍ അറിയുകയുണ്ടായി. രാജ്യവ്യാപകമായി
ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യയില്‍ അന്തരീക്ഷ
മലിനീകരണ തോത് ഗണ്യമായി കുറയുകയുണ്ടായി. വാഹനഗതാഗതം,
ഊര്‍ജ്ജനിലയങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ബയോമാസ് കത്തിക്കല്‍
തുടങ്ങി വ്യവസായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ്
അന്തരീക്ഷ മലിനീകരണം കുറയാനുണ്ടായ കാരണമായി കണക്കാക്കുന്നത്.
നാസയുടെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഈ
വര്‍ഷത്തെ എയറോസോള്‍ അളവ് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന
നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ കേന്ദ്ര മലിനീകരണ
നിയന്ത്രണ ബോര്‍ഡും അടുത്തിടെ രാജ്യത്ത് വായുവിന്റെ
ഗുണനിലവാരം മെച്ചപ്പെട്ടതായി പറയുകയുണ്ടായി.
മേല്‍പ്പറഞ്ഞതെല്ലാം ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യയില്‍ സംഭവിച്ച
ഏതാനും ചില സുപ്രധാന മാറ്റങ്ങള്‍ മാത്രം.
ഇനി കോവിഡിന് ശേഷം സംഭവിക്കാന്‍ ഇടയുള്ള ചില കാര്യങ്ങളിലേക്ക്
നമുക്ക് കടന്നു ചെല്ലാം. തീര്‍ച്ചയായും മനുഷ്യന്‍ ഈ മഹാമാരിക്ക് ശേഷം
ചില തലങ്ങളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ഞാന്‍ കരുതുന്നു.
അതായത് പ്രകൃതിയോടുള്ള മനുഷ്യന്റെ മനോഭാവം.
പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് ജീവിക്കാന്‍ മനുഷ്യന്‍ തയ്യാറാകുമെന്ന്
ഞാന്‍ വിശ്വസിക്കുന്നു.കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും .ഭാര്യ
ഭര്‍തൃ ബന്ധങ്ങള്‍ ,മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധങ്ങളെല്ലാം
കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതും കാണാന്‍ സാധിക്കുമെന്ന് ഞാന്‍
വിശ്വസിക്കുന്നു. വൃത്തിയും ശുചിത്വവും മനുഷ്യ ജീവിതത്തില്‍
എത്രത്തോളം പങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ ഒരു
വൈറസിലൂടെ സാധിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
BY: IZRA SUHAS UPDATED: 8 MAY 2020